
പൂനെ സിറ്റിയുടെ സൂപ്പർ താരം ഇയാൻ ഹ്യൂം എന്ന ഹ്യുമേട്ടന്റെ ഗോൾ തിരിച്ചെടുത്തിരിക്കുകയാണ് ഐഎസ്എൽ. മഹാ ഡെർബിയിൽ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് പൂർണക്ക് വേണ്ടി ഹ്യുമേട്ടൻ ഗോളടിച്ചത്. വ്യക്തമായ പരിശോധനക്ക് ശേഷം ഗോൾ പിറന്നത് റോബിൻ സിംഗിന്റെ വകയിലാണെന്നും ഐ എസ് എൽ തീരുമാനിച്ചു.
ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഹ്യുമേട്ടൻ ഇത്. എല്ലാ സീസണിലും ഗോളടിച്ച ഏക വിദേശ താരം എന്ന റെക്കോർഡ് ഹ്യുമേട്ടന് സ്വന്തമായിരുന്നു. എന്നാൽ ഗോൾ തിരിച്ചെടുത്തതിന് ശേഷം ഹ്യുമേട്ടന് ഈ റെക്കോർഡ് നഷ്ടമായിരിക്കുകയാണ്.
-Advertisement-