ലാ ലീഗയിലെ താരമായി ലയണൽ മെസ്സി

ലാ ലീഗയിലെ താരമായി ലയണൽ മെസ്സി. മാർച്ച് മാസത്തെ ലാ ലീഗയുടെ താരമായത് ബാഴ്‌സയുടെ സൂപ്പർ താരം ലയണൽ മെസ്സിയാണ്. കഴിഞ്ഞ മാസം നാലു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ മെസ്സി നേടിയിരുന്നു.

ഒപ്പം രണ്ട് അസിസ്റ്റും മെസ്സി സ്വന്തമാക്കി. ഈ തകർപ്പൻ നേട്ടങ്ങളാണ് അർജന്റീനിയൻ താരത്തെ മാർച്ചിലെ താരമാക്കിമാറ്റിയത്. റയൽ ബെറ്റിസ്‌നിതിരെ മെസ്സി നേടിയ ഹാട്രിക്ക് ആരാധകർക്ക് വിരുന്നായിരുന്നു. ഈ സീസണിലും 40 ഗോളുകൾ എന്ന കടമ്പ മെസ്സി മറികടന്നിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here