
ലാ ലീഗയിലെ താരമായി ലയണൽ മെസ്സി. മാർച്ച് മാസത്തെ ലാ ലീഗയുടെ താരമായത് ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സിയാണ്. കഴിഞ്ഞ മാസം നാലു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ മെസ്സി നേടിയിരുന്നു.
ഒപ്പം രണ്ട് അസിസ്റ്റും മെസ്സി സ്വന്തമാക്കി. ഈ തകർപ്പൻ നേട്ടങ്ങളാണ് അർജന്റീനിയൻ താരത്തെ മാർച്ചിലെ താരമാക്കിമാറ്റിയത്. റയൽ ബെറ്റിസ്നിതിരെ മെസ്സി നേടിയ ഹാട്രിക്ക് ആരാധകർക്ക് വിരുന്നായിരുന്നു. ഈ സീസണിലും 40 ഗോളുകൾ എന്ന കടമ്പ മെസ്സി മറികടന്നിരുന്നു.
-Advertisement-