സൂപ്പർ താരം ലയണൽ മെസ്സിക്ക് വിലക്കും പിഴയും. കോപ അമേരിക്ക ചിലിക്ക് എതിരായ മത്സരത്തിലെ ചുവപ്പ് കാർഡിനാണ് മെസ്സിക്ക് വിലക്കും പിഴയും വന്നത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലായിരുന്നു ലിയോക്ക് ചുവപ്പ് കിട്ടിയത്.
ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനെ വിമർശിക്കുകയും വെങ്കല മെഡൽ വാങ്ങാൻ വരാതെയുമിരുന്നിരുന്നു മെസ്സി. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ മുഴുവൻ അഴിമതി ആണെന്നും കോപ അമേരിക്ക ബ്രസീലിനെ വിജയിപ്പിക്കാൻ വേണ്ടി നടത്തുന്നതാണെന്നുമായിരുന്നു മെസ്സി പറഞ്ഞത്.