
മലയാളി ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത.
കേരള ബ്ലാസ്റ്റേഴ്‌സിൽ മലയാളി വസന്തം. ഇന്ത്യൻ ആരോസിന്റെ ലോകകപ്പ് താരം രാഹുൽ കെപിയെയും ഷിബിൻ രാജിനേയും രഹ്നേഷിനേയും ടീമിൽ എത്തിച്ചതിനു പിന്നാലെ ഗോകുലം കേരള എഫ്സിയുടെ യുവതാരം അർജുൻ ജയരാജിനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നു.
കേരളത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മദ്ധ്യനിരതാരമാണ് അര്‍ജുന്‍. അർജുൻ ജയരാജിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയ്ക്ക് ഏറെ ഗുണം ചെയ്യും. മഞ്ചേരി സ്വദേശിയായ അർജുൻ ഇപ്പോൾ ഗോകുലത്തിന്റെ അവിഭാജ്യഘടകമാണ്.
ഐലീഗിൽ ഡിസംബറിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് അർജുൻ സ്വന്തമാക്കിയിരുന്നു. മോഹൻ ബഗാൻ സൂപ്പർ താരം സോണി നോർദയെ ആണ് അർജുൻ പിന്നിലാക്കി നേട്ടം സ്വന്തമാക്കിയത്.
തുടർച്ചയായി മലയാളി താരങ്ങളെ ടീമിലെത്തിച്ച് ആരാധകരെ സ്റ്റേഡിയത്തിൽ തിരിച്ചെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ശ്രമം. അർജ്ജുൻ ജയരാജിനെ ബ്ലാസ്റ്റേഴ്സ് റാഞ്ചുമെന്ന് ബ്ലാസ്റ്റേഴ്സ് ന്യൂസ് മാസങ്ങൾക്ക് മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.