
ആരാധകർക്ക് ഇന്ന് ആവേശനാള്. സാംബ താളങ്ങൾ കൊച്ചിയിലേക്ക്. ബ്രസീലിയൻ സൂപ്പർ താരം ജൈറോ റോഡ്രിഗസ് ഫിൽഹോ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും. 2009ൽ ബ്രസീലിയൻ ക്ലബായ ഗോയസ് എസ്പോർടെയിൽ തന്റെ ഫുട്ബാൾ കരിയർ ആരംഭിച്ച ജൈറോ അതിനു ശേഷം സാന്റോസ് എഫ്സി, അമേരിക്ക എഫ്സി, ബോട്ടേവ് വ്രാറ്റ്സാ,സെപഹാൻ, മോന്റെ യമഗതാ, പേർസേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർ താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.
ബ്രസീലിയൻ സെന്റർ ബാക്കിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശമാകും. മഞ്ഞപ്പടയുടെ പ്രതിരോധം ഇനി സുശക്തമാകുമെന്ന് ഡച്ച് പരിശീലകൻ എൽകോ ഷറ്റോരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് ഇതുവരെ കാണാത്ത തരത്തിലുള്ള അറ്റാക്കിംഗ് ഫുട്ബോൾ ആണ് ബ്ലാസ്റ്റേഴ്സ് ആരാധകരോട് കോച്ച് പ്രോമിസ് ചെയ്യുന്നത്.
-Advertisement-