
റൂമറുകളെ എല്ലാം കാറ്റിൽ പറത്തി ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് പുതിയ വാർത്തയെത്തി. പൂനെ സിറ്റിയുടെ സൂപ്പർ താരം മാർസലീനോ ബ്ലാസ്റ്റേഴ്സിലേക്കില്ല. തന്റെ പേരിൽ പരക്കണ റൂമറുകളെ എല്ലാം കാറ്റിൽ പറത്തിയാണ് മാർസലീനോ മനസ് തുറന്നത്.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തന്റെ ഏജെന്റുമായി ചർച്ചയൊന്നും നടത്തിയിട്ടില്ല, ബ്ലാസ്റ്റേഴ്സിലേക്കെന്ന വാർത്തകൾ എല്ലാം ഫേക്ക് ന്യൂസാണെന്ന് മർസലീനോ പറഞ്ഞു. സാധരണയായി ഫേക്ക് ന്യൂസുകളെ അവഗണിക്കുന്ന തനിക്ക് ആരാധകരുടെ ആയിരക്കണക്കിന് മെസേജുകളെ അവഗണിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-Advertisement-