
വെടിക്കെട്ട് സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് സൂപ്പർതാരം സിസ്കോയെ കൊച്ചിയിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് സ്ട്രൈക്കറായ സിസ്കോ സ്പെയിനിലെ വിവിധ ടീമുകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഡിപോർട്ടിവോയുടെ യൂത്ത് സിസ്റ്റത്തിലൂടെ വന്ന സിസ്കോ ഏറെ വൈകാതെ സീനിയർ ടീമിലിടം നേടി.
പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. റേസിംഗ് സാന്റാണ്ടർ, ലാ ലീഗ ടീമായ മയ്യോർക്ക, എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഒടുവിൽ ഒസസുനയുടെ സ്ട്രൈക്കർ ആയിരുന്നു ഫ്രാൻസിസ്കോ ജിമിനെസ് എന്ന സിസ്കോ.
-Advertisement-