
മറ്റാർക്കും സാധിക്കാത്ത റെക്കോർഡുമായി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ സീസണിലെ ഗോൾഡൻ ഷൂ പുരസ്കാരം സ്വന്തമാക്കിയാണ് മെസ്സി ഈ റെക്കോർഡ് കുറിച്ചത്. അഞ്ചാം തവണയാണ് മെസ്സി ഗോൾഡൻ ഷൂ നേടുന്നത്. ഒരു താരവും ഇത്രയധികം തവണ ഗോൾഡൻ ഷൂ നേടിയിട്ടില്ല.
2009/10, 2011/12, 2012/13, 2016/17, സീസണുകളിലാണ് മെസ്സി ഇതിനു മുമ്പ് ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണിൽ മെസി നേടിയത് 34 ഗോളുകൾക്കായിരുന്നു. സമീപ കാലത്തായി ഗോൾഡൻ ഷൂ ബാഴ്സയുടെ കുത്തകയായി മാറുകയാണ്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ക്ലബിന് ലഭിക്കുന്നത്. രണ്ട് തവണ മെസിയും ഒരു തവണ സുവാരസും ഈ നേട്ടം സ്വന്തമാക്കി.
-Advertisement-