ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിൽ യു.എ.ഇയും ബഹ്റൈനും നേർക്ക് നേർ

ഏഷ്യയുടെ ഫുട്ബോൾ മാമാങ്കം ഇന്നാരംഭിക്കുന്നു. ആതിഥേയരായ യു എ ഇയും ബഹ്റൈനും തമ്മിലുള്ള മത്സരത്തോടെ ഏഷ്യാകപ്പ് ഇന്ന് തുടങ്ങും. ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുക.

24 രാജ്യങ്ങൾ ആണ് ഇത്തവണ ഏഷ്യാകപ്പിനായി ഇറങ്ങുന്നത്. ഇതാദ്യമായാണ് ഇത്ര ടീമുകൾ ഏഷ്യാകപ്പിനു ഇറങ്ങുന്നത്. മികച്ച ആത്മ വിശ്വാവുമായാണ് യു.എ.ഇ ഇറങ്ങുന്നത്. ഇതിനു മുൻപ് ഏഷ്യാകപ്പ് ജപ്പാനെ ഉയർത്താൻ സഹായിച്ച ആൽബർട്ടോ സെക്കറോനിയാണ് ഇത്തവണ അവരുടെ കോച്ച്.

ഫോമിലല്ലെങ്കിലും ബഹ്റൈനും മോശക്കാരല്ല. അടുത്ത ഘട്ടത്തിൽ കടക്കാൻ എന്തും ചെയ്യാൻബഹ്റിന് മടിയില്ല. ഒരു അട്ടിമറിയും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here