
ഏഷ്യൻ കപ്പിൽ ചരിത്രമെഴുതി യു.എ.ഇ സെമി ഫൈനലിൽ. കരുത്തരായ ആസ്ട്രേലിയയെയാണ് യു.എ.ഇ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു യു എ ഇയുടെ സെമി പ്രവേശം. ചരിത്രത്തിൽ ഇതുവരെ ഓസ്ട്രേലിയക്ക് എതിരെ ഒരു ഗോൾ വരെ അടിക്കാൻ കഴിയാത്ത ടീമായിരുന്നു യു.എ.ഇ.
യു.എ.ഇ ഇപ്പോൾ അങ്ങനൊരു നാഴിക കല്ലും പിന്നിട്ടു. അലി മബ്കൂതിനാണു യു.എ.ഇയുടെ ഗോളടിച്ചത്. അലി മബ്കൂതിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നിത്. ജീവൻ മരണപ്പോരാട്ടത്തിൽ ജയിച്ചതിൻറെ സന്തോഷം യു.എ.ഇക്ക് ആഘോഷിക്കാം.
-Advertisement-