
സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ റൂമിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് യുവ ഫ്രഞ്ച് താരം കൈലിയൻ എംബപ്പേ. കടുത്ത റൊണാൾഡോ ആരാധകനായ എംബപ്പേ റൂമിൽ നിറച്ചും റൊണാൾഡോയുടെ ഫോട്ടോകൾ ഒട്ടിച്ച് വച്ചിരുന്നു. എന്നാൽ ഇന്ന് ഇൻസ്റ്റഗ്രമിൽ ഇട്ട ഫോട്ടോയിൽ റൊണാൾഡോയ്ക്ക് പകരം തന്റെ തന്നെ ഫോട്ടോ ഇടുകയാണ് എംബപ്പേ ചെയ്തത്.
ലോകകപ്പ് ജേതാവായ എംബപ്പേ നിലവിൽ പിഎസ്ജിയുടെ താരമാണ്. മികച്ച യുവതാരത്തിനുള്ള അവാർഡ് വാങ്ങുന്നതും ലോകകപ്പ് ഉയർത്തുന്നതും, നെയ്മറിനോടൊപ്പം ആഘോഷിക്കുന്നതുമായിട്ടുള്ള ചിത്രങ്ങളാണ് താരം ചുമരിൽ ഒട്ടിച്ചുവെച്ചത്.
-Advertisement-