
ലാ ലീഗയിൽ തകർപ്പൻ പ്രകടനമാണ് ബാഴ്സലോണ പുറത്തെടുത്തത്. ഐബറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാൺ ബാഴ്സലോണ തകർത്തത്. ഇരട്ട ഗോളുകളുമായി സുവാരസും ഒരു ഗോളുമായി മെസിയും ബാഴ്സയുടെ ജയത്തിന്റെ ചുക്കാൻ പിടിച്ചു.
ഈ വിജയത്തോടു കൂടി ബാഴ്സ ലീഡ് 5 പോയന്റ് ആയി ഉയർത്തി. 19 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 43 പോയന്റാണ് ബാഴ്സലോണക്ക് ഇപ്പോളുള്ളത്.
-Advertisement-