ഖത്തർ മരണമാസ്സ്‌, ഇറാഖിന് വീട്ടിൽ പോവാം

ഏഷ്യൻ കപ്പിൽ ഖത്തർ മരണമാസ്സ്‌. ഇറാഖിന് വീട്ടിലേക്കുള്ള വഴിയാണ് ഖത്തർ കാണിച്ച് കൊടുത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഖത്തർ വിജയിച്ചത്. ഖത്തറിന്റെ ബസാം അൽ റാവി എടുത്ത ഫ്രീകിക്കിന് മുന്നിൽ ഇറാഖിന്റെ പ്രതിരോധം വീണു പോയി. ഈ മത്സരത്തോടെ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായി.

ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ആണ് ഖത്തർ നേരിടുക. ഇതുവരെ ഒരു ഗോള്പോലും വഴങ്ങാതെയാണ് കുതിക്കുന്നത്. ബാഴ്‌സലോണയുടെ ഇതിഹാസം സാവിയുടെ വാക്കുകൾ യാതാർഥ്യത്തോട് അടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here