ചരിത്രം വഴിമാറി, എംബപ്പേ മികച്ച ഫ്രഞ്ച് താരം

ചരിത്രം വഴിമാറി. പിഎസ്ജിയുടെ യുവതാരം എംബപ്പേ മികച്ച ഫ്രഞ്ച് താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനെയും റയൽ മാഡ്രിഡ് സൂപ്പർ സ്റ്റാർ വരനെയെയും പിന്തള്ളിയാണ് എംബപ്പേ ഈ നേട്ടം സ്വന്തമാക്കിയത്. മുൻപ് മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി പുരസ്കാരവും എംബപ്പേ സ്വന്തമാക്കി. റഷ്യ ലോകകപ്പിലെ മികച്ച യുവതാരവും പിഎസ്ജി സൂപ്പർ സ്റ്റാർ തന്നെയായിരുന്നു.

ബാലൻ ഡി ഒറിൽ നാലാം സ്ഥാനത്തെത്തിയ എംബപ്പേ ലോകകപ്പ് ഈ വർഷമാണ് ഉയർത്തിയത്. കഴിഞ്ഞ വര്ഷം ചെൽസി താരം കാന്റയ്ക്കായിരുന്നു. ഫ്രാങ്ക് റിബറിയും ബെൻസീമയും മൂന്നു വട്ടവും തിയറി ഹെൻട്രി അഞ്ച് വട്ടവും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here