
ചരിത്രമെഴുതാൻ ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നു. ആതിഥേയരായ അൽ ഐനിനെയാണ് ഇന്ന് റയൽ നേരിടുക. ഇന്നും കിരീടമുയർത്തിയാൽ റയലിന്റെ ഹാട്രിക്ക് ക്ലബ് ലോകകപ്പ് ആവുമത്. ഏഷ്യന്‍ ജേതാക്കളായ ജാപ്പനീസ് ക്ലബ് കാഷിമ ആന്റിലേഴ്സിനെ തകര്‍ത്താണ് റയല്‍ ഫൈനലിൽ എത്തിയത്.
ബെയ്ലിന്റെ ഹാട്രിക്കായിരുന്നു റയലിനെ വിജയത്തിലേക്ക് നയിച്ചത്. അല്‍ ഐൻ ലാറ്റിനമേരിക്കന്‍ ജേതാക്കളായ റിവര്‍പ്ലേറ്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോൽപിച്ചാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇന്ന് ജയിച്ചാൽ ക്ലബ് ലോകകപ്പുകളുടെ എണ്ണത്തിൽ ബാഴ്സലോണയെ മറികടക്കാൻ റയൽ മാഡ്രിഡിനാകും. ഇരു ടീമുകൾക്കും ഇപ്പോൾ മൂന്ന് കിരീടങ്ങളാണുള്ളത്.
-Advertisement-