നാണംകെട്ട തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാണംകെട്ട തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് എവർട്ടൺ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. റിചാലിസൺ, സിഗുർസണ്, ഡിഗ്നെ,വാൽകോട്ട് എന്നവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോളടിച്ചത്.

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് തോറ്റ ക്ഷീണം മാഞ്ചസ്റ്റർ യുണൈറ്റഡിന് മാറിയിട്ടില്ലെന്ന് വേണം കരുതാൻ. ഈ വമ്പൻ തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ്പ് 4 പ്രതീക്ഷകൾക്ക് വിരാമമായെന്നു പറയാം. ഇനി മിഡ് ടേബിൾ ടീമിന്റെ പരാധീനതകളുമായി ചുവന്ന ചെകുത്താന്മാർക്ക് സീസൺ അവസാനിപ്പിക്കാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here