നെയ്മർ ഇല്ലെങ്കിലെന്താ, മരണമാസ്സായി പിഎസ്ജി

ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം. യുവതാരം എംബാപ്പയാണ് പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് നന്റ്‌സിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. പരിക്ക് മൂലം വിശ്രമം അനുവദിച്ചതോടെയാണ് നെയ്മർ ഇന്നത്തെ മത്സരത്തിന് ഇറങ്ങാതിരുന്നത്.

ലീഗിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയ പിഎസ്ജിക്ക് ഇതൊരു ആശ്വാസമാകും. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലില്ലെയെക്കാൾ 13 പോയിന്റിന്റെ വ്യക്തമായ ലീഡ് നിലനിർത്താനും പി.എസ്.ജിക്കായി. ഇതിനുമുൻപ് പതിനാലു മത്സരങ്ങളിൽ അപരാജിതരായിരുന്നു പിഎസ്ജി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here