
പണി പാലും വെള്ളത്തിൽ എന്ന് കേട്ടിട്ടേയുള്ളു. ഇത്തവണ അത് കിട്ടിയത് നെയ്മറിനാണ്. വെറുതെയൊന്നുമല്ല, ലയണൽ മെസ്സിയെ ചൊറിഞ്ഞതിനാണ് നെയ്മറിന് ആരാധകരുടെ പൊങ്കാല. ഒരു ഇൻസ്റ്റാഗ്രാം കമന്റാണ് നെയ്മറിന്റെ പൊങ്കാലയ്ക്ക് വഴിയൊരുക്കിയത്. മുൻപ് ബാഴ്‌സലോണയിൽ സഹതാരമായിരുന്ന നെയ്മറിനെ ഒരു സഹോദരനെ പോലെയാണ് മെസ്സി കാണുന്നത്.
മെസിയുടെ ഫോട്ടോയ്ക്ക് കീഴിൽ ugly എന്ന കമന്റാണ് കളിയായി നെയ്മർ ഇട്ടത്. എന്നാൽ ഇത് കാര്യമായെടുത്ത മെസ്സി ആരാധകർ നെയ്മറിന്റെ സമൂഹമാധ്യമ പേജുകളിൽ ഒക്കെ പൊങ്കാല തുടങ്ങി. ആദ്യം അർജന്റീന ഫാൻസും ബാഴ്‌സ ഫാൻസുമാണ് പൊങ്കാലയെങ്കിൽ ഇപ്പോൾ ഫുട്ബോൾ ആരാധകർ എല്ലാരും കേറി നിരങ്ങുകയാണ്.
-Advertisement-
