ഫിഫ ക്ലബ് ലോകകപ്പ് ഇന്ന് തുടങ്ങും

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് ഇന്ന് തുടങ്ങും. യുഎഇയിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക. നിലവിലെ ചാമ്പ്യന്മാർ റയൽ മാഡ്രിഡ് ആണ്. ചാമ്പ്യന്മാരായതിനാൽ റയലിന് സെമി മുതൽ കളത്തിൽ ഇറങ്ങിയാൽ മതിയാകും. ഇന്ന് രാത്രി 9ന് നടക്കുന്ന ആദ്യ മാച്ചിൽ ആതിഥേയരായ അൽ ഐൻ ന്യൂസീലാൻഡ് ക്ലബായ ടീം വെല്ലിങ്ടണെ നേരിടും.

യൂറോപ്പ്യൻ ചാമ്പ്യനാർക്ക് പുറമെ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ റിവർ പ്ലേറ്റ്, ഏഷ്യൻ ചാമ്പ്യന്മാരായ കഷിമ ആന്റ്ലേഴ്സ്, മെക്സിക്കൻ ക്ലബായ ഗുവദലഹാര, ആഫ്രിക്കൻ ചാമ്പ്യന്മാരായ എസ്പെരൻസെ ടുണീഷ്യ എന്നിവരും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here