ബൊക്ക ജൂനിയേഴ്സിനെ തകർത്ത് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായി റിവർപ്ലേറ്റ്

സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന സൂപ്പർ ക്ലാസിക്കോയിൽ റിവർപ്ലേറ്റിന് ജയം. ബൊക്ക ജൂനിയേഴ്സിനെ തകർത്ത് റിവർപ്ലേറ്റ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായി. രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റിവർപ്ലേറ്റിന്റെ ജയം. അഗ്രിഗേറ്റ് 5-3 ന്റെ ജയമാണ് റിവർപ്ലേറ്റ് നേടിയത്.

ഇഞ്ചുറി ടൈമിലെ ചുവപ്പ് കാർഡ് ബൊക്ക ജൂനിയേഴ്സിന് തിരിച്ചടിയായിരുന്നു. ബെനെഡെറ്റ ബൊക്കയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ പ്രാറ്റോ,ക്വിന്റെറോ,മാർട്ടിനെസ് എന്നിവരാണ് റിവർപ്ലേറ്റിന്റെ വിജയശില്പികൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here