
പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയം. ക്രിസ്റ്റൽ പാലസാണ് ചാമ്പ്യന്മാരെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസിന്റെ ജയം.
ഗുണ്ടോഗൻ,കെഡിബി എന്നിവർ സിറ്റിക്ക് വേണ്ടി ഗോളടിച്ചപ്പോൾ ടൗൻസെന്റ്,ജെഫറി,മിലിവോഹോവിച് എന്നിവർ ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോളടിച്ചു. സിറ്റിയുടെ തോൽവിയോടെ പ്രീമിയർ ലീഗിലെ പോയന്റ് നിലയിൽ ലീഡ് നാല് പോയന്റായി ലിവർപൂൾ ഉയർത്തി.
-Advertisement-