
ആസ്ട്രേലിയ ഏഷ്യൻ കപ്പിന്റെ ക്വാർട്ടറിൽ. പെനാൽറ്റിയിൽ ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ക്വാർട്ടർ ഉറപ്പിച്ചത്. കളിയിലെ താരമായത് ആസ്ട്രേലിയൻ ഗോൾ കീപ്പർ മാറ്റ് റയാൻ.
പെനാൾട്ടി ഷൂട്ടൗട്ടിൽ ഉസ്ബെകിസ്താന്റെ രണ്ട് കിക്കുകളാണ് മികച്ച രീതിയിൽ റയാൻ തടഞ്ഞത്. ആ സേവുകളുടെ പിന്തുണയോടെ 4-3 നു പെനാൾട്ടി ഷൂട്ടൗട്ട് കങ്കാരുക്കൾ സ്വന്തമാക്കി. മാറ്റ് റയാൻ മാസ്റ്റർപീസിന്റെ മുന്നിൽ ഉസ്ബെകിസ്താണ് വീഴുകയായിരുന്നു.
-Advertisement-