
പ്രീമിയർ ലീഗിൽ വീണ്ടും മുഹമ്മദ് സലാ അവതരിച്ചു. ലിവർപൂളിന് തകർപ്പൻ ജയം. ന്യൂകാസിൽ യുണൈറ്റഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ലിവർപൂൾ പരാജയപ്പെടുത്തി. ഒരു ഗോളും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഈജിപ്ഷ്യൻ ദൈവം സലാ ലിവർപൂളിന് തുണയായി.
ലോവറെൻ, ഷഖീരി, ഫാബിനോ എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളടിച്ചത്. ഈ ജയത്തോടു കൂടി പ്രീമിയർ ലീഗിലെ ലീഡ് ആറായി ഉയർത്തി ലിവർപൂൾ. കോച്ച് ജാർഗൻ ക്ലോപ്പിന്റെ ലിവർപൂൾ പരിശീലകനായ ശേഷമുള്ള നൂറാം മത്സര ജയമായിരുന്നു ഇന്നത്തേത്.
-Advertisement-