
സൂപ്പർ താരം ലയണൽ മെസ്സിയെയും പിന്നിലാക്കി പിഎസ്ജിയുടെ ഫ്രഞ്ച്കാരനായ യുവതാരം എംബപ്പേ കുതിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ലോകകപ്പ് അടക്കം നേടിയ താരം ഇപ്പോൾ മറ്റൊരു റെക്കോർഡും തകർത്തിരിക്കുകയാണ്. 20 വയസിനുള്ളില്‍ ഏറ്റവുമധികം കരിയര്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലാണ് റെക്കോർഡാണ് എംബാപ്പെ സ്വന്തമാക്കിയത്. തന്റെ കരിയറില്‍ ഇത് വരെ 73 ഗോളുകളാണ് എംബാപ്പെ അടിച്ചത്.
59 ഗോളുകള്‍ അടിച്ച ബ്രസീല്‍ താരം റൊണാള്‍ഡോയുടെ നേട്ടമാണ് എംബാപ്പെ തിരുത്തിയത്. സൂപ്പർ താരം മെസിയുടെ നേട്ടം 30 ഗോളുകള്‍ ആയിരുന്നു. യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇരുപത് വയസ്സിനുള്ളിൽ 21 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.
-Advertisement-