റയലിന്റെ ടോപ്പ് സ്‌കോറർ ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെ

സ്പെയിനും ലാ ലീഗയും വിട്ടു മാസങ്ങൾ ആയിട്ടും 2018 ലെ റയലിന്റെ ടോപ്പ് സ്‌കോറർ ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെ. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനോടൊപ്പമാണ് സൂപ്പർ സ്റ്റാർ റൊണാൾഡോയിപ്പോൾ. ഇറ്റലിയിലും ഗോളടി തുടർന്നുകൊണ്ടിരിക്കുകയാണ് താരം.

ജൂലൈ മാസത്തിൽ ക്ലബ്ബ് വിട്ട റൊണാൾഡോ 28 ഗോളുകൾ അടിച്ചു കൂട്ടി. 27 ഗോളുകൾ മാത്രമടിക്കാനേ നിലവിലെ താരം ഗാരെത് ബെയിലിനു സാധിച്ചിട്ടുള്ളു. 18 ഗോളുകളുള്ള കരീം ബെൻസീമയാണ് റയൽ ഗോൾ വേട്ടകാരിൽ മൂന്നാം സ്ഥാനത്ത്. 10 ഗോളുകൾ നേടിയ റാമോസ് നാലാം സ്ഥാനത്തതുമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here