റയൽ മാഡ്രിഡിന് നാണംകെട്ട തോൽവി

ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയലിനെ ഇന്ന് സി എസ് കെ എ മോസ്കോ പരാജയപ്പെടുത്തിയത്. ചലോവ്,ഷെന്നികോഫ്, സിഗ്ഗുർഡ്സണ് എന്നിവരാണ് മോസ്കോയുടെ ഗോളുകൾ നേടിയത്.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും കോച്ച് സിനഡിൻ സിദാനും ക്ലബ്ബ് വിട്ടതിനു ശേഷം കഷ്ടപ്പെടുന്ന റയലിന് ഇതൊരു വമ്പൻ തിരിച്ചടിയാണ്. 10 വർഷത്തിൽ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിനോട് റയൽ മാഡ്രിഡ് ഹോം മത്സരത്തിലും എവേ മത്സരത്തിലും തോൽക്കുന്നത്. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് അടുത്ത സ്റ്റേജിലേക്ക് റയൽ കടക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here