റൊണാൾഡോയ്ക്കൊപ്പം സെഞ്ചുറി ക്ലബ്ബിൽ കയറി കസിയസ്

റൊണാൾഡോയ്ക്കൊപ്പം സെഞ്ചുറി ക്ലബ്ബിൽ കയറി കസിയസ്. ചാമ്പ്യൻസ് ലീഗിൽ നൂറ് വിജയങ്ങള്‍ നേടുന്ന കളിക്കാരുടെ പട്ടികയില്‍ സ്പാനിഷ് ഇതിഹാസം ഇക്കർ കസിയസ്. ഗലറ്റസറെയെ തോൽപ്പിച്ചതോടെ റൊണാൾഡോയുടെ നേട്ടത്തിന് പിന്നാലെ 100 വിജയങ്ങളുടെ ക്ലബ്ബിൽ കയറി കസിയസ്.

റയല്‍ മാഡ്രിഡിന്റെ താരമായി 18-ാം വയസിലായിരുന്നു കസിയസിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിലവിൽ എഫ്‌സി പോർട്ടോയുടെ താരമാണ് അദ്ദേഹം. ഈ സീസണിൽ തന്നെ ഇരുപത് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ കളിച്ച ആദ്യ താരം എന്ന റെക്കോർഡും കസിയസ് കുറിച്ചിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here