
ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജിറോണയെ ആണ് ബാഴ്സലോണ തകർത്തത്. വീണ്ടും ലയണൽ മെസ്സി ഗോളടിച്ചു. ഇതോടെ ഈ സീസണിലെ 19 ഗോൾ ആണ് സൂപ്പർ താരം നേടുന്നത്. ഈ ജയത്തോടു കൂടി അഞ്ച് പോയന്റ് ലീഡ് നേടാൻ ബാഴ്സയ്ക്ക് കഴിഞ്ഞു.
മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ നെല്സന് സെമേഡയിലൂടെ ബാര്‍സലോണ ആദ്യ ഗോൾ നേടി. 66ആം മിനിറ്റിൽ ആയിരുന്നു മെസ്സി തന്റെ 170 ആം ലാ ലീഗ ഗോൾ നേടി.
-Advertisement-