
സൂപ്പർ താരം ലയണൽ മെസ്സി കോപ്പ അമേരിക്കയിൽ തിരിച്ചെത്തും. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റതിന് ശേഷം മെസ്സി അര്‍ജന്റീന ടീമില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുകയാണ്. റഷ്യൻ ലോകകപ്പിൽ നിന്നും അർജന്റീന പുറത്തായതിൽ പിന്നെയുള്ള സൗഹൃദ മത്സരങ്ങളിൽ ഒന്നും ലയണൽ മെസ്സി കളിച്ചിരുന്നില്ല.
എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയിൽ മെസ്സി കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ബാഴ്സലിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുക എന്നതാണ് മെസ്സിയുടെ ലക്ഷ്യം. മെസ്സിയെ പോലെ തന്നെ ക്രിസ്റ്റിയാനോ റൊണാൾഡോയും പോർച്ചുഗീസ് ടീമിൽ നിന്നും വിട്ടു നിൽക്കുകയാണ്.
-Advertisement-