
ലാ ലീഗെയ്ൽ ചരിത്രമെഴുതിയിരിക്കുകയാണ് ബാഴ്‌സലോണയുടെ താരം ലയണൽ മെസി. തുടർച്ചയായ 13 സീസണുകളിൽ പത്തോ അധിലധികമോ ഗോളുകൾ നേടിയ ആദ്യ താരമായി ലയണൽ മെസ്സി മാറി.
ഇന്നലെ എസ്പാനിയോളിനെതിരെ വമ്പൻ വിജയമാണ് ബാഴ്‌സലോണ നേടിയത്. ഇരട്ട ഗോളുകളുമായി ബാഴ്‌സയെ മുന്നോട്ടു നയിച്ചത് മെസിയാണ്. കഴഞ്ഞ സീസണിൽ മെസി 34 ഗോളടിച്ചിരുന്നു.
മെസ്സിയുടെ ലാലിഗ സീസൺ ഗോൾ
2006-07 – 14 ഗോളുകൾ
2007-08 – 10
2008-09 – 23
2009-10 – 34
2010-11 – 31
2011-12 – 50
2012-13 – 46
2013-14 – 28
2014-15 – 43
2015-16 – 26
2016-17 – 37
2017-18 – 34
2008-19 – 10
-Advertisement-