സിറിയ പൊരുതി തോറ്റു, ആസ്‌ട്രേലിയ പ്രീ ക്വാർട്ടറിൽ

ഏഷ്യൻ കപ്പിൽ സിറിയയെ തകർത്ത് ആസ്‌ട്രേലിയ നോക്കൗട്ടിൽ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആസ്‌ട്രേലിയ സിറിയയെ വീഴ്ത്തിയത്. റോജിക്കിന്റെ ഇഞ്ചുറി ടൈം ഗോളാണ് ആസ്ട്രേലിയക്ക് ജയം നൽകിയത് .

മേബിൽ,ഇക്‌ണോമിഡീസ്,റോജിക്ക് എന്നിവർ ഓസ്‌ട്രേലിയക്ക് വേണ്ടി ഗോളടിച്ചപ്പോൾ സിറിയയുടെ ആശ്വാസ ഗോൾ നേടിയത് ഒമർ ഖിബ്‌റിനും ഒമർ അൽ സോമയുമാണ്. ഗ്രൂപ്പ് ബിയിൽ ജോര്ദാന് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ആസ്‌ട്രേലിയ നോക്കൗട്ടിൽ എത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here