
ചെൽസിക്ക് വേണ്ടി 100 ഗോളുകൾ അടിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് ബെൽജിയൻ സൂപ്പർ സ്റ്റാർ ഈഡൻ ഹസാഡ്. വാട്ഫോർഡിനെതിരെ ആദ്യ ഗോളടിച്ച് നൂറാം ഗോളെന്നു നേട്ടം അദ്ദേഹം സ്വന്തമാക്കി. ചെൽസിക്ക് വേണ്ടി 100 ഗോൾ തികക്കുന്ന പത്താമത്തെ താരമാണ് ഹസാഡ്.
2012ൽ ചെൽസിയിൽ ചേർന്ന ഹസാഡ് രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ടു ലീഗ് കപ്പും ഒരു എഫ്.എ കപ്പും ഒരു യൂറോപ്പ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ രണ്ടാമതൊരു ഗോളുമടിച്ച് നേട്ടം 101 ആക്കി മാറ്റിയിട്ടുണ്ട് ബെൽജിയൻ താരം.
-Advertisement-