
കോപ്പയിൽ മൂന്നാം സ്ഥാനം നേടി അർജന്റീന. കോപ്പയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി ചുവപ്പ് കണ്ട മത്സരത്തിൽ അഗ്വേറോയും ഡിബാലയുമാണ് അർജന്റീനക്ക് വേണ്ടി ഗോളടിച്ചത്.
ആദ്യം മെസ്സിയുടെ അസിസ്റ്റിൽ നിന്ന് അഗ്വേറോ ആയിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് ശേഷമായിരുന്നു വിവാദ ചുവപ്പ് കാർഡുകൾ പിറന്നത്. മെസ്സിക്കും ചിലിയിടെ മെഡെലെയ്ക്കുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്.
യുവന്റസ് താരം ഡിബാലയിലൂടെ അർജന്റീന ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ വാർ നൽകിയ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് വിദാൽ ചിലിയുടെ ആശ്വാസ ഗോൾ നേടി. ഏറെ പൊരുതി നോക്കിയെങ്കിലും ചിലിക്ക് പിന്നീട് സമനില ഗോൾ നേടാനായില്ല.
-Advertisement-