മെസ്സിക്ക് വമ്പൻ തിരിച്ചടി, കാത്തിരിക്കുന്നത് 2 വർഷത്തെ വിലക്ക്

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് വമ്പൻ തിരിച്ചടി. കാത്തിരിക്കുന്നത് 2 വർഷത്തെ വിലക്കാണ്. കോപ അമേരിക്കയിൽ അഴിമതി ഉണ്ട് എന്ന തരത്തിൽ മെസ്സി നടത്തിയ വിമർശനങ്ങൾ ആണ് മെസ്സിക്ക് വിനയായത്. ബ്രസീൽ ജയിക്കാനാണ് ഈ ടൂർണമെന്റ് വരെ നടത്തുന്നതെന്നും മെസ്സീ വിമർശനം ഉന്നയിച്ചിരുന്നു.

ഇന്നലെ ചിലിയോട് ചുവപ്പ് കണ്ട് മെസ്സി പുറത്ത് പോയിരുന്നു. മൂന്നാം സ്ഥാനത്തിനായുള്ള മെഡൽ വാങ്ങാതിരുന്നത് അഴിമതി കൂട്ടത്തിന്റെ കൂടെച്ചേരാൻ താല്പര്യം ഇല്ലാത്ത കൊണ്ടാണെന്നും താരം പറഞ്ഞിരുന്നു. ഇത് ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയഷനെ ചൊടിപ്പിച്ചു കഴിഞു. അംഗങ്ങൾ പലരും മെസ്സിക്കെതിരെ കഠിനമായ ശിക്ഷാനടപടികളാണ് ശുപാർശ ചെയ്യുന്നത്. വിധി അറിയാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here