ഖത്തർ ചരിത്രം കുറിച്ച് ഏഷ്യൻ കപ്പുയർത്തി

ഇത് ഐതിഹാസികമായ വിജയം. എതിരാളികളെയും ആരാധകരെയും ഒരുപോലെ ത്രസിപ്പിച്ച് ഖത്തർ കപ്പുയർത്തി. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ കപ്പ് ഉയർത്തിയ ജപ്പാനെ തല്ലിത്തകർത്തതാണ് ഖത്തർ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തറിന്റെ ജയം.

അൽ മോസ്, ഹതീം, ഹഫീഫ് എന്നിവർ ഖത്തറിന്റെ ചരിത്ര ഗോളുകൾ നേടിയപ്പോൾ മിനമിനോ ആണ് ജപ്പാന്റെ ആശ്വാസ ഗോൾ നേടിയത്. ഒരൊറ്റ ഗോൾ പോലും ഏഷ്യൻ കപ്പിൽ വഴങ്ങാതെയാണ് ഖത്തർ ഫൈനലിൽ എത്തിയത്. യുഎഇയെ സെമിയിൽ നാല് ഗോളുകൾക്ക് തകർത്താണ് ഖത്തർ ഫൈനലിൽ കടന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here