ബാഴ്‌സലോണ ലിയോണിനെതിരെ, അട്ടിമറി പ്രവചിച്ച് ഫുട്ബോൾ ആരാധകകർ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്‌സലോണ ലിയോണിനെതിരെ. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ അട്ടിമറികൽ ഫുട്ബോൾ ആരാധകകരെ ആവേശ ഭരിതരാക്കിയിരിക്കുകയാണ്. ആദ്യ പാദം ഗോൾരഹിതമായി അവസാനിച്ചിരുന്നു. ആയതിനാൽ ഒരു ഡ്രോ ലിയോണിനെ ക്വാർട്ടറിൽ എത്തിക്കും.

അതെ സമയം ക്യാമ്പ് നൗവിൽ ഒരു ഫ്രഞ്ച് ടീം അവസാനമായി ജയിച്ചത് 35 വര്‍ഷം മുൻപാണ്. ബാഴ്‌സയുടെ വിശ്വാസം ലയണൽ മെസ്സി തന്നെയാണ്. ബാഴ്സലോണ ഇന്ന് ജയിച്ചില്ലെങ്കിൽ സ്പാനിഷ് ടീമുകൾ ഇല്ലാത്ത ക്വാർട്ടർ ഫൈനൽ ഈ സീസണിൽ നടക്കും. മിശിഹാ ഫോമിലായാൽ ലിയോണിന്റെ കണക്ക് കൂട്ടൽ പിഴക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here