
ലാ ലീഗയിൽ ബാഴ്സലോണക്ക് സമനില. ഒസാസുനയോട് 2-2 ന്റെ സമനില. ജയമുറപ്പിച്ചിരുന്ന മത്സരത്തിൽ അപ്രതീക്ഷിതമായിരുന്നു ബാഴ്സയുടെ സമനില. ഫാതിയും ആർതറും ആണ് ബാഴ്സക്ക് വേണ്ടി ഗോളടിച്ചത്.
ബാഴ്സക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാതി. ടോറസ് ഒരു പെനാൽറ്റി നഷ്ടമാക്കിയതും ബാഴ്സക്ക് തിരിച്ചടിയായി. മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ 4 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വെൽവെർദേയുടെ ബാഴ്സലോണ.
-Advertisement-