ഫുട്‌ബോൾ റാണിയോടൊപ്പം സെൽഫി എടുത്ത് ഹെക്ടർ ബെല്ലരിൻ

അമേരിക്കയിലെ ആഴ്‌സണൽ പ്രീ സീസൺ ടൂറിനിടെ യു.എസ് വനിതാതാരവും ഫിഫ വനിത ലോകകപ്പിലെ താരവുമായ മേഗൻ റെപീന്യോക്ക് ഒപ്പം നിന്ന് സെൽഫി എടുത്ത് ആഴ്‌സണൽ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലരിൻ. പരിക്ക് മൂലം വിശ്രമത്തിൽ ഉള്ള ബെല്ലരിൻ പക്ഷെ ആഴ്‌സണൽ ടീമിനൊപ്പം സഞ്ചരിക്കുന്നുണ്ട്. അമേരിക്കയിൽ വലിയ സ്വീകരണം ആണ് ആഴ്‌സണൽ ടീമിന് ലഭിക്കുന്നത്.

പ്രീ സീസണിൽ ഇത് വരെ കളിച്ച മൂന്ന് കളികളിലും ജയം കണ്ട ആഴ്‌സണൽ ഇത് വരെ മികച്ച തയ്യാറെടുപ്പ് ആണ് നടത്തുന്നത്. ഇന്നലെ ഫിയരോന്റീനയെ മറികടന്ന ടീം ഇതിനു മുമ്പത്തെ കളിയിൽ ബയേൺ മ്യൂണിച്ചിനെ 2-1 നു തോല്പിച്ചിരുന്നു. ഇന്നലെ ആഴ്‌സണൽ മത്സരം കാണാൻ എത്തിയപ്പോൾ ആണ് ബെല്ലരിൻ റെപീന്യോക്ക് ഒപ്പം നിന്ന് സെൽഫി എടുത്തത്. ബെല്ലരിനും ആഴ്‌സണലും സോഷ്യൽ മീഡിയയിൽ കൂടിയാണ് ചിത്രം പങ്ക് വച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here