ചെൽസിയുടെ പരിശീലകൻ സാരി ഇനി യുവന്റസിൽ

ചെൽസിയുടെ പരിശീലകൻ സാരി ഇനി യുവന്റസിൽ കളി പഠിപ്പിക്കും. . 3 വർഷത്തെ കരാറാണ് യുവന്റസ് സാരിക്ക് നൽകിയിരിക്കുന്നത്. 2018 ജൂലൈയിലാണ് സാരി ചെൽസിയുടെ പരിശീലകനായി നിയമിതനാവുന്നത്. ഇറ്റലിയിൽ നാപോളിയുടെ പരിശീലകൻ ആയിരുന്നു സാരി.

പ്രീമിയർ ലീഗ് ഉയർത്താൻ ആയില്ലെങ്കിലും ആഴ്സണലിനെ തകർത്ത് യൂറോപ്പ ലീഗ് കിരീടം ഉയർത്താനും സാരിക്കായി. ചെൽസിയുടെ പുതിയ കോച്ചായി അല്ലേഗ്രിയോ, ഫ്രാങ്ക് ലംപാർഡോ വരുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here