
ലാറ്റിനമേരിക്കൻ ഫുട്ബോൾ മാമാങ്കമായ കോപ്പയ്ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ആതിത്ഥേയരായ ബ്രസീൽ ബൊളീവിയയെ നേരിടും. ജൂലൈ 7വരെ ടൂർണമെന്റ് നീണ്ടു നിൽക്കും. ഇത്തവണ ജപ്പാനും ഖത്തറുമാണ് പുറത്ത് നിന്നുമുള്ള ടീമുകൾ.
12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകൾ ആയാകും പോരാട്ടം. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ആതിഥേയരായ ബ്രസീൽ ഇടം പിടിച്ചിരിക്കുന്നത്.
ബ്രസീലിന്റെ ഗ്രൂപ്പ് എയിൽ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അർജന്റീന. അർജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയിൽ ഉറുഗ്വേ, ചിലി, ജപ്പാൻ, ഇക്വഡോർ എന്നിവരാണ് ഉള്ളത്.
-Advertisement-