ക്രിസ്റ്റിയാനോ റൊണാൾഡോ !!!! ഒറ്റയാൾ പോരാട്ടത്തിൽ യുവന്റസ് ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഷോ. റൊണാൾഡോയുടെ ഹാട്രിക്കിൽ യുവന്റസ് അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്തു. ആദ്യ പാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുവന്റസിനെ തോൽപ്പിച്ചിരുന്നു.

എന്നാൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ വമ്പൻ തിരിച്ച് വരവ് നടത്തിയാണ് റൊണാൾഡോയും സംഘവും ജയം സ്വന്തമാക്കിയത്. 3-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ യുവന്റസ് ക്വാർട്ടറിൽ പ്രവേശിച്ചു. ചാമ്പ്യൻസ് ലീഗിലെ സൂപ്പർ താരം റൊണാൾഡോയുടെ എട്ടാം ഹാട്രിക്കാണ് ഇന്ന് പിറന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here