വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ, കിരീടമുറപ്പിച്ച് യുവന്റസ്

ഇറ്റലിയിൽ കിരീടമുറപ്പിച്ച് യുവന്റസ്. സീരി എയിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് യുവന്റസിന് ജയം. സാസുവോളയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന് വേണ്ടി 20 ആം ഗോൾ ഇന്ന് നേടി. സമി ഖേദിര, ഏംരെ ചാൻ എന്നിവർ യുവന്റസിന് വേണ്ടി ഗോളടിച്ചു.

ഇന്നത്തെ ജയത്തോടു കൂടി കപ്പ് ഏകദേശം സ്വന്തമാക്കിയ മട്ടാണ് യുവന്റസ്. രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 11 പോയിന്റിന്റെ ലീഡാണ് ഇപ്പോൾ യുവന്റസിനുള്ളത്. യൂറോപ്പിൽ ടോപ്പ് ഫൈവ് ലീഗുകളിൽ അപരാജിതരായി ഇനി യുവന്റസ് മാത്രമേയുള്ളു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here