
സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പരിക്ക് വില്ലനാകുന്നു. ഇതേ തുടർന്ന് പ്രാർത്ഥനയോടെ യുവന്റസ് ആരാധകർ. ചാമ്പ്യൻസ് ലീഗിൽ യുവന്റസ് നേരിടേണ്ടത് അയാക്സിനെയാണ്. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ഒറ്റക്ക് യുവന്റസിനെ ഹാട്രിക്ക് ഗോളടിച്ച് ജയിപ്പിച്ചത് റൊണാൾഡോയാണ്.
ഒറ്റക്ക് കാലികളെ ജയിപ്പിക്കാൻ പറ്റുന്ന റൊണാൾഡോയുടെ പരിക്ക് തിരിച്ചടി ആയതും യുവന്റസിനാണ്. പോർച്ചുഗലിന് വേണ്ടി കളിക്കുമ്പോൾ ആണ് പരിക്കേറ്റു റൊണാൾഡോ കളം വിട്ടത്. സെർബിയക്ക് എതിരായ മത്സരത്തിനിടെയായിരുന്നു റൊണാൾഡോയ്ക്ക് പരിക്കേറ്റത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരിന്റെ ആദ്യ പാദം റൊണാൾഡോയ്ക്ക് നഷ്ടമായേക്കും എന്നാണ് യുവന്റസ് കോച്ചിന്റെ ഇപ്പോളത്തെ വിലയിരുത്തൽ.
-Advertisement-