ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പരിക്ക്, ആരാധകർക്ക് ആശങ്ക

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പരിക്ക്. പോർച്ചുഗലിന് വേണ്ടി കളിക്കുമ്പോളാണ് സൂപ്പർ താരത്തിന് പരിക്കേറ്റത്. സെർബിയക്ക് എതിരായ മത്സരത്തിനിടെയാണ് റൊണാൾഡോയ്ക്ക് പരിക്കേറ്റത്. കളി തുടങ്ങി ഏതാനം സമയം കടന്നു പോയതിനു ശേഷമാണ് റൊണാൾഡോക്ക് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണ് താരത്തിനേറ്റത്.

അതെ സമയം റൊണാൾഡോയുടെ പരിക്ക് ബാധിച്ചത് യുവന്റസ് ആരാധകർക്കാണ്. ചാമ്പ്യൻസ് ലീഗിൽ ഇനി അയാക്സിനെതിരായ മത്സരം അടുത്തുകൊണ്ടിരിക്കുകയാണ് പരിക്ക് വില്ലനാകുന്നത്. പ്രീ ക്വാർട്ടറിൽ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിലാണ് അത്ലറ്റികോ മാഡ്രിഡിനെ യുവന്റസ് തകർത്തത്. താരം എത്രയും പെട്ടന്ന് തിരിച്ചുവരാനാണ് റൊണാൾഡോ ആരാധകർ കാത്തിരിക്കുന്നത് .

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here