ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ഷണമില്ല, വിവാഹിതനാകാൻ റാമോസ്

സ്പാനിഷ് ക്യാപ്റ്റനും റയൽ മാഡ്രിഡ് സൂപ്പർ താരവുമായ സെർജിയോ റാമോസ് വിവാഹിതനാകുന്നു. ഏറെക്കാലമായി കൂട്ടുകാരിയായിരുന്ന പിലർ റൂബിയോ ആണ് വധു. സ്പാനിഷ് രീതിയിൽ രാജകീയമായിട്ടാണ് വിവാഹാഘോഷങ്ങൾ നടക്കുന്നത്. ഫുട്ബോൾ ലോകത്തെ താരരാജാക്കന്മാരെല്ലാം വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

സിദാൻ, റയൽ പ്രസിഡന്റ് പെരെസ്, ബെക്കാം, ബാഴ്സയുടെ പ്രതിരോധ താരം പിക്ക്വും ഭാര്യ ഷാകിറ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. എന്നാൽ വാർത്തകളിൽ ഇടം നേടിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യമാണ്. സൂപ്പർ താരം റൊണാൾഡോയെ റാമോസ് ഒഴിവാക്കുകയായിരുന്നു. റയൽ മാഡ്രിഡിൽ ഒരു ദശാബ്ദത്തോളം ഇരു താരങ്ങളും ഒന്നിച്ച് കളിച്ചിരുന്നത്. യുവന്റസിലേക്ക് റൊണാൾഡോ പോയതാണ് റാമോസ് – റൊണാൾഡോ സൗഹൃദത്തിൽ വില്ലനായത് എന്നുവേണം കരുതാൻ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here