
എൽ ക്ലാസിക്കോയിൽ റയലിനെ തകർത്ത് മെസ്സിയും സംഘവും. ലാ ലീഗയിലെ സൂപ്പർ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ റയലിനെ പരാജയപ്പെടുത്തിയത്. ബാഴ്‌സയുടെ ഗോൾ നേടിയത് റാകിറ്റിച് ആണ്. തുടരെ തുടരെ ഇത് നാലാം തവണയാണ് റയൽ മാഡ്രിഡിന്റെ ഹോമിൽ ചെന്ന് ബാഴ്സലോണ അവരെ പഞ്ഞിക്കിടുന്നത്.
ഇന്നത്തെ മാസ്മരിക ജയത്തോടെ മെസ്സിയും സംഘവും 60 പോ യന്റുമായി ലീഗിൽ കുതിക്കുകയാണ്. റയൽ മാഡ്രിഡിനേക്കാൾ 12 പോയന്റ് അധികമുള്ള ബാഴ്‌സ കിരീടം ഉറപ്പിച്ച മട്ടാണ്. ഇതിനു മുൻപ് ആരും റയലിനെ ഇതുപോലെ നാല് തവണ ഹോം ഗ്രൗണ്ടിൽ തകർത്തിട്ടില്ല.
-Advertisement-