വീണ്ടുമൊരു എൽ ക്ലാസികോ, നടക്കുന്നത് കോപ്പ ഡെൽ റേയിൽ

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന വീണ്ടുമൊരു എൽ ക്ലാസികോ. സ്‌പെയിനിലെ കരുത്തരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഇത്തവണ ഏറ്റുമുട്ടുന്നത് കോപ്പ ഡെൽ റേയിൽ. രണ്ടു പാദങ്ങളിലായി ഈ ടൂർണമെന്റിൽ സെമി നടക്കുന്നതിനാൽ ആരാധകർക്ക് ഇത് ഇരട്ടി ആവേശമാണ്.

ഇന്ന് നടന്ന നറുക്കെടുപ്പിൽ ബാഴ്സക്ക് റയൽ മാഡ്രിഡും, വലൻസിയക്ക് റയൽ ബെറ്റിസിനെയും നേരിടും. കോപ ഡെൽ റേയിൽ ഇതിനു മുമ്പ് 33 തവണ എൽ ക്ലാസികോ പോരാട്ടം ഉണ്ടായിരുന്നു. 14 തവണ ജയം ബാഴ്സക്കൊപ്പവും 12 തവണ റയൽ മാഡ്രിഡിന്റെ ഒപ്പവുമായിരുന്നു. നിലവിൽ ബാഴ്സയാണ് കോപ്പ ഡെൽ റെ ജേതാക്കൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here