
എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സലോണ. റയൽ മാഡ്രിഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഇതോടു കൂടി കോപ്പ ഡെൽ റേയിൽ 4-1ന്റെ അഗ്രിഗേറ്റ് ജയത്തിൽ ബാഴ്‌സ ഫൈനലിൽ കടന്നു. ആദ്യ പാദ മത്സരം 1-1ന് അവസാനിച്ചിരുന്നു.
സാന്റിയാഗോ ബെർണാബ്യൂവിലെ വമ്പൻ വിജയം ബാഴ്‌സയുടെ ഫൈനൽ പ്രവേശത്തിന് മാറ്റു കൂട്ടുന്നു. ലൂയിസ് സുവാരസ് ഒരു പെനാൽട്ടിയടക്കം ഇരട്ട ഗോളുകൾ നേടിയപ്പോൾ വരാനെയുടെ സെൽഫ് ഗോൾ ആയിരുന്നു മൂന്നാമത്തേത്. വലൻസിയ -റയൽ ബെറ്റിസ് പോരാട്ടത്തിലെ വിജയികളെ ആയിരിക്കും ബാഴ്‌സ ഫൈനലിൽ നേരിടേണ്ടത്.
-Advertisement-