
അർജന്റീനയുടെ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ ബൂട്ടഴിച്ചു. അർജന്റീനക്കായി രാജ്യാന്തര മത്സരങ്ങളിൽ നിന്നാണ് താരം വിരമിച്ചത്. നിലവിൽ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ താരമാണ് ഹിഗ്വെയിൻ. റഷ്യൻ ലോകകപ്പിന് ശേഷം അർജന്റീനയുടെ സ്ക്വാഡിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
2009 ൽ ആദ്യമായി ദേശീയ ജേഴ്സി അണിഞ്ഞ താരം 75 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയിട്ടുണ്ട്. ടം അജന്റീനയ്ഡ് തോൽവി പലപ്പോളും ഹിഗ്വെയിൻറെ മേലെ മാത്രം ആരോപിക്കപ്പെടാറുണ്ട്. ഉദാഹണങ്ങൾ കോപ്പ അമേരിക്ക. ബ്രസീൽ ലോകകപ്പ് എന്നിവ. പലപ്പോളും ഫുട്ബോൾ ഒറ്റയാൾ പോരാട്ടമല്ല ടീം ഗെയിം ആണെന്ന് മറക്കുന്നവർ.
പല സൂപ്പർ താരങ്ങളും ആരാധകരും മീഡിയയും ഒരു പോലെ ഹിഗ്വെയിനെ പഴിക്കുമ്പോൾ രക്ഷപ്പെട്ടിട്ടുണ്ട്. നാപോളി,യുവന്റസ്, മിലാൻ എന്നി ടീമുകൾക്കും വേണ്ടി ഹിഗ്വെയിൻ കളിച്ചിട്ടുണ്ട്.
-Advertisement-